19 September Thursday

കോൺഗ്രസ്‌ പ്രകടനപത്രിക പുറത്തിറക്കി: താങ്ങുവിലയ്‌ക്ക്‌ നിയമപരിരക്ഷ, ജാതിസർവേ

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024

ന്യൂഡൽഹി
കാർഷിക വിളകളുടെ താങ്ങുവിലയ്‌ക്ക്‌ നിയമപരിരക്ഷ നൽകുമെന്നതടക്കം ഏഴ്‌ ഉറപ്പുകളുമായി ഹരിയാനയിൽ കോൺഗ്രസ്‌ പ്രകടന പത്രിക പുറത്തിറക്കി. ജാതി സർവേ, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും പ്രതിമാസം ആറായിരം രൂപ പെൻഷൻ, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും, മൂന്നൂറ്‌ യൂണിറ്റ്‌ വരെ സൗജന്യ വൈദ്യുതി, 25 ലക്ഷം രൂപവരെ സൗജന്യ മെഡിക്കൽ പരിരക്ഷ, എല്ലാ സ്‌ത്രീകൾക്കും പ്രതിമാസം രണ്ടായിരം രൂപ തുടങ്ങിയവയാണ്‌ ഉറപ്പ്‌.

സിപിഐ എം സ്ഥാനാർഥി മത്സരിക്കുന്ന ഭിവാനിയിൽ പ്രചാരണരംഗം കൊഴുത്തു. ബുധനാഴ്‌ച നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പാർടി സ്ഥാനാർഥി ഓംപ്രകാശ്‌ വോട്ടഭ്യർഥിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top