19 September Thursday

കന്നുകാലികളെ മോഷ്ടിച്ച് കശാപ്പ്; യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കുടയത്തൂർ > കന്നുകാലികളെ മോഷ്ടിച്ച് കശാപ്പ് നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും സഹോദരനും സുഹൃത്തും അറസ്റ്റിൽ. യൂത്ത് കോൺ​ഗ്രസ് കുടയത്തൂർ മണ്ഡലം മുൻ പ്രസിഡന്റ് കാഞ്ഞാർ ഇരണിക്കൽ വീട്ടിൽ ഷിയാസ്, അൽത്താഫ്, ഹാറൂൺ റഷീദ് എന്നിവരെയാണ് അറസ്സു ചെയ്തത്. ഷിയാസ് നാട്ടിൽ അറിപ്പെടുന്ന കോൺ​ഗ്രസ് നേതാവാണ്.

വാഗമണ്ണിലുള്ള ഓറിയോണ്‍ ഫാമില്‍നിന്നാണ് പശുവിനെ മോഷ്ടിച്ചത്. വാഗമണ്‍ പ്രദേശത്തുനിന്ന് പശുക്കള്‍ മോഷണംപോകുന്നത് പതിവാണ്. ഫാം മാനേജര്‍ ഇതരസംസ്ഥാനക്കാരായ ജോലിക്കാരെയാണ് സംശയിച്ചിരുന്നത്. പരിശോധിക്കുന്നതിനായി തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മാനേജര്‍ ഫാമിലെത്തി. റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിന് സമീപം പശുവിനെ കെട്ടിയിരിക്കുന്നത് കണ്ടു. മാനേജരെ കണ്ടയുടൻ ഓടാൻ ശ്രമിച്ച ഡ്രൈവറുടെ മൊഴിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്.

കുടയത്തൂരില്‍ ഇറച്ചിക്കട നടത്തുകയായിരുന്നു ഷിയാസും സഹോദരനും. കടയില്‍ വാഗമണ്‍ ഇറച്ചി എന്ന് ബോര്‍ഡും വെച്ചിരുന്നു. മറ്റിടങ്ങളില്‍ 400 രൂപയ്ക്ക് വിൽക്കുന്ന
ഇറച്ചി ഷിയാസ് 280രൂപയ്ക്കാണ് വിറ്റിരുന്നത്. മൂന്നു പേരെയും റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top