കൊച്ചി
കാൽപന്തുകളിയുടെ സുന്ദരസ്മരണകളുടെ ആവേശത്തിൽ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ടീം വീണ്ടും കളത്തിലിറങ്ങി. ടീം രൂപീകരിച്ചതിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് താരങ്ങൾ പന്ത് തട്ടിയത്. കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററിലെ ടർഫ് ഗ്രൗണ്ടിൽ നടന്ന സൗഹൃദ മത്സരം കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ഉദ്ഘാടനം ചെയ്തു.
സുവർണ ജൂബിലി ആഘോഷം രാജ്യാന്തര ക്രിക്കറ്റ് മുൻ അമ്പയർ ഡോ. കെ എൻ രാഘവൻ ഉദ്ഘാടനം ചെയ്തു. അന്തർദേശീയ ഫുട്ബോൾ താരം സി സി ജേക്കബ് അധ്യക്ഷനായി. 91 കളിക്കാരിൽ മൺമറഞ്ഞ 12 പേർക്കും മൂന്ന് ഒഫീഷ്യൽസിനും ആദരാഞ്ജലി അർപ്പിച്ചു. ബാക്കിയുള്ള 79ൽ 75പേരും സംഗമത്തിനെത്തി. രണ്ടുപേർ വിദേശത്താണ്. ഒരാൾക്ക് രോഗം ബാധിച്ചതിനാലും എത്താനായില്ല.
അന്തർദേശീയ താരം ഡോ. മുഹമ്മദ് ബഷീർ, മുൻ മാനേജർമാരായ പി ശ്രീധരൻ, പി വി പോൾ, സ്പോർട്സ് ഓഫീസർ സുഭാഷ് ജെ ഷിനോയ്, പി ഒ ആന്റണി എന്നിവർ സംസാരിച്ചു. പ്രഥമ ടീമംഗങ്ങളായ ജോസ് കെ മാത്യു, പി വി പോൾ, കെ ഗോകുലൻ, വേണു പടിയത്ത്, എൻ ജെ ജേക്കബ്, സി ജി സുഗുണൻ, ഉമർ തയ്യിൽ, അബ്ദുൾ റഫീഖ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു. കെ ഗോകുലൻ, ഉമർ തയ്യിൽ എന്നിവർ മറുപടി പറഞ്ഞു. ഡോ. രാഘവൻ, ഡോ. മുഹമ്മദ് ബഷീർ എന്നിവർക്ക് മുൻ പരിശീലകൻ എം എം ജേക്കബ്, സി സി ജേക്കബ് എന്നിവർ ഉപഹാരം നൽകി. പ്രഥമ ടീം മാനേജർമാരെയും ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..