27 October Sunday
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തൃക്കാക്കര
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബിഇഎഫ്ഐ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  കേരള ബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കുക, പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കുക, പെൻഷൻ കേരള ബാങ്ക് ഏറ്റെടുക്കുക, എച്ച്ആർഎംഎസ് സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.


 സമ്മേളനം കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ പി ആർ മുരളീധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ എൻ സുന്ദരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ്  ടി ആർ രമേഷ്, ഓർഗനൈസിങ്ങ് സെക്രട്ടറി കെ പി ഷാ, സംസ്ഥാന വൈസ് പ്രസിഡന്റ് പി ജി ഷാജു, ബെഫി ജില്ലാ സെക്രട്ടറി വി വിമൽ, വനിതാ സബ് കമ്മിറ്റി കൺവീനർ പി ജെ മിനിമോൾ, സാം പീറ്റർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജി ഷാജി കുമാർ, കെ  ഡി രാജേഷ് എന്നിവർ സംസാരിച്ചു.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം കേരള ബാങ്ക് ഡയറക്ടർ അഡ്വ. പുഷ്പ ദാസ് നിർവഹിച്ചു.


ഭാരവാഹികൾ: പി ആർ മുരളീധരൻ (പ്രസിഡന്റ്‌), ജി ഷാജി കുമാർ (സെക്രട്ടറി),  കെ ഡി രാജേഷ് (ട്രഷറർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top