18 December Wednesday

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

തിരുവനന്തപുരം > കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആ​ഗസ്ത് 15 മുതൽ 19 കേരള തീരങ്ങളിൽ  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കൊച്ചി തീരത്തോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ആയാണ് അന്തരീക്ഷ ചുഴി രൂപപ്പെട്ടു. ഇത് അടുത്ത 24 മണിക്കൂർ തുടരാനാണ് സാധ്യത. ഇന്ന് കേരളത്തിൽ പൊതുവേ മഴ കുറയുമെങ്കിലും വെള്ളിയാഴ്ച മുതൽ മഴ ശക്തിപ്പെടാൻ സാധ്യത. ഇന്ന് വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതൽ എല്ലാ ജില്ലകളിലേക്കും മഴയെത്താനാണ് സാധ്യത.

ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ തീവ്രമഴക്കും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ തീവ്ര മഴ പ്രതീക്ഷിക്കാം. അടുത്ത നാല് ദിവസം അറബിക്കടലിൽ ശക്തമായ മഴയും മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് പാലിച്ച് മാത്രമേ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻപാടുള്ളവെന്ന് നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top