22 December Sunday

ചാണ്ടി ഉമ്മനെ 
ഒറ്റപ്പെടുത്താൻ നീക്കം ; പിന്നിൽ സംസ്ഥാന യൂത്ത്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


തിരുവനന്തപുരം
യൂത്ത്‌ കോൺഗ്രസ്‌ ഔട്ട്‌റീച്ച്‌ സെൽ അധ്യക്ഷ സ്ഥാനത്തുനിന്ന്‌ ഒഴിവാക്കിയതിന്‌ പിന്നാലെ ചാണ്ടി ഉമ്മനെ ഒറ്റപ്പെടുത്താൻ കോൺഗ്രസിൽ നീക്കം. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പ്രവർത്തനങ്ങളുടെ പേരിൽ സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന്‌ ആരോപിച്ചാണ്‌ ചാണ്ടി ഉമ്മനെ ഒതുക്കുന്നത്‌. ഉമ്മൻ ചാണ്ടിയുടെ ഒന്നാം അനുസ്‌മരണദിനത്തിലാണ്‌ ചാണ്ടി ഉമ്മനെ ഔട്ട്‌റീച്ച്‌ സെൽ അധ്യക്ഷ സ്ഥാനത്തുനിന്ന്‌ ഒഴിവാക്കിയത്‌. സംസ്ഥാന യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വമാണ്‌ ഇതിനു പിന്നിൽ.

ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച്‌ കോൺഗ്രസിൽ ഉയർന്നുവരാനുള്ള ശ്രമമാണ്‌ ചാണ്ടി ഉമ്മൻ നടത്തുന്നതെന്നും ഇത്‌ അനുവദിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ്‌ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലുമടക്കമുള്ളവർ. എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളെപ്പോലും അംഗീകരിക്കാതെയാണ്‌ ചാണ്ടി ഉമ്മൻ മുന്നോട്ട്‌ പോകുന്നതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്‌. യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്‌ പിന്തുണ നൽകാൻ തയ്യാറാകാതിരുന്നതും ചാണ്ടി ഉമ്മൻ വിഭാഗത്തെ ശത്രുപക്ഷത്താക്കാൻ കാരണമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top