തിരുവനന്തപുരം
നേതാക്കളെ വെല്ലുവിളിച്ച് പരസ്യ പ്രസ്താവനകൾ ഇറക്കുകയും യുഡിഎഫ് തീരുമാനങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ചാണ്ടി ഉമ്മനെതിരെ നടപടി വേണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം. ചൊവ്വാഴ്ച ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ വിലക്ക് മറികടന്ന് ചാണ്ടി ഉമ്മൻ പങ്കെടുത്തതാണ് വി ഡി സതീശനൊപ്പമുള്ള നേതാക്കളെ ചൊടിപ്പിച്ചത്.
ഗവർണറുടെ വിരുന്നിൽ പങ്കെടുക്കരുതെന്ന് യുഡിഎഫ് നേതാക്കളുടെ യോഗത്തിൽ ധാരണയായതിനാൽ തിരുവനന്തപുരത്തുണ്ടായിരുന്ന നേതാക്കളും എംപിമാരും എംഎൽഎമാരും വിട്ടുനിന്നിരുന്നു. തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുന്നയാളാണ് ചാണ്ടി ഉമ്മനെന്നും ഉമ്മൻ ചാണ്ടിയുടെ മകനായതുകൊണ്ടാണ് ഇതുവരെ ക്ഷമിച്ചതെന്നും ഇനിയതുണ്ടാകില്ലെന്നുമാണ് ഇവരുടെ നിലപാട്. ഉടൻ തന്നെ വിശദീകരണം ചോദിക്കണമെന്നും ആവശ്യമേറി.
ഉപതെരഞ്ഞെടുപ്പിൽ എല്ലാ എംഎൽഎമാർക്കും ചുമതല നൽകിയിട്ടും തന്നെ അവഗണിച്ചുവെന്നാണ് ചാണ്ടി ഉമ്മന്റെ പരാതി. ഉമ്മൻ ചാണ്ടിയെ നിരന്തരം അപമാനിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നതിനെയും ചോദ്യം ചെയ്തു. സമൂഹമാധ്യമങ്ങളിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷമായ ആക്രമണമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..