22 December Sunday

കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

തിരുവനന്തപുരം > കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ അറിയിച്ചു. നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ ഇന്നുമുതൽ പുതിയ സമയക്രമത്തിൽ യാത്ര ആരംഭിച്ചു.

തിരുവനന്തപുരം - ഹസ്രത് നിസാമുദ്ദീൻ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവൽ വീക്കിലി എക്സപ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങി കേരളത്തിൽ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. ഈ ട്രെയിനിലെ യാത്രക്കാർ സമയക്രമം പരിശോധിച്ച്‌ യാത്ര ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top