22 December Sunday

ചീരക്കുഴി ഡാമിന്റെ ഷട്ടറുകൾ തകർന്നെന്ന വാർത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Thursday Aug 16, 2018

തൃശൂര്‍>പഴയന്നൂർ പഞ്ചായത്തിലെ ചീരക്കുഴി ഡാമിന്റെ ഷട്ടറുകൾ തകർന്ന വാർത്ത അടിസ്ഥാന രഹിതം.

രാവിലെയോടെയാണ് ഗായത്രിപ്പുഴയിലുള്ള ഡാം നിറഞ്ഞു കവിഞ്ഞത്.ഓവർ ഫ്ളോ ഭാഗത്തു കൂടി  കര കവിഞ്ഞൊഴുകി. കനാലിലേക്കു വെള്ളം തിരിച്ചുവിടുന്ന ഭാഗത്തെ ഷട്ടറിനാണ് തകരാർ സംഭവിച്ചിട്ടുള്ളത്. ഇതാണ് തെറ്റിദ്ധരിക്കപ്പെട്ടിട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

ഈ ഭാഗത്തെ കനാലും പുഴയും ഒരേ നിരപ്പിലായി. ചുള്ളിയാർ ,മംഗലം ഡാമുകൾ തുറന്ന് വിട്ടതാണ് ഗായത്രിപ്പുഴയിൽ ക്രമാതീതമായി വെള്ളം ഉയരാനുള്ള സാഹചര്യം ഉണ്ടായിട്ടുള്ളത്. 2007ലാണ് ഇതിന് മുമ്പ് സമാനസാഹചര്യം ഉണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top