22 December Sunday

ആവേശത്തോടെ ചേലക്കര; യു ആർ പ്രദീപ്‌ പത്രിക സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

ചേലക്കര എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുന്നു- ഫോട്ടോ: ജ​ഗത് ലാൽ

ചേലക്കര> കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ എൽഡിഎഫ്‌ സർക്കാർ നേടിയ വികസനനേട്ടങ്ങൾക്ക് തുടർച്ചയുണ്ടാവാൻ ആവേശത്തോടെ ചേലക്കര ഒരുങ്ങി. എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപ്‌ ബുധനാഴ്‌ച നാമനിർദേശ പത്രിക സമർപ്പിച്ചു.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എംപി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ എംഎൽഎ, സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും പത്രിക സമർപ്പിച്ചു.

യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ്‌  പ്രചാരണാർഥമുള്ള ചേലക്കര നിയോജക മണ്ഡലം  കൺവൻഷൻ 25ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 10ന്‌ ചേലക്കര മേപ്പാടം മൈതാനിയിൽ  ആയിരങ്ങൾ പങ്കെടുക്കുന്ന  കൺവൻഷൻ എൽഡിഎഫിന്റെ വിജയ വിളംബരമാകും.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ,  മന്ത്രിമാരായ കെ രാജൻ, കെ കൃഷ്‌ണൻകുട്ടി,  രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി  ഗണേശ്‌കുമാർ, എൻസിപി സംസ്ഥാന പ്രസിഡന്റ്‌  പി സി ചാക്കോ, കെ രാധാകൃഷ്‌ണൻ എംപി, ആന്റണി രാജു എംഎൽഎ, ആർജെഡി സംസ്ഥാന  ജനറൽ സെക്രട്ടറി യൂജിൻ മോറേലി,  കേരള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ്‌ ജോസഫ്‌, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പങ്കെടുക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top