13 November Wednesday

ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടെ അവധി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

തിരുവനന്തപുരം> വയനാട് ലോക്‌സഭ, ചേലക്കര നിയമസഭാ മണ്ഡലങ്ങളിൽ ബുധനാഴ്‌ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കി.

സ്വന്തം ജില്ലയ്‌ക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം പോളിങ്‌ സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. ഐടി, പ്ലാന്റേഷൻ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ/ ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി ബാധകമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top