22 December Sunday

മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ യിലെത്തി

കെ എൽ ഗോപിUpdated: Saturday Jan 29, 2022

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും യുഇഎയിൽ എത്തിയപ്പോൾ

 
ദുബായ്>  മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ യിലെത്തി .യുഎഇ സർക്കാരിന്റെ  ഔദ്യോഗിക ക്ഷണിതാവായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. കേരള പവലിയൻ ഉദ്‌ഘാടനത്തിനും മറ്റു പരിപാടികളിൽ പങ്കെടുക്കുന്നതിനും അമേരിക്കയിൽ നിന്നും  നാട്ടിലെത്തിയതിനു ശേഷം തിരിച്ചു വരും എന്നാണ് കരുതിയിരുന്നത്. എന്നാൽ അമേരിക്കയിലെ ചികിത്സ കഴിഞ്ഞു മടങ്ങും വഴി നേരിട്ട് ദുബായിൽ എത്തുകയായിരുന്നു. 
 
 ദുബായ് വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയേയും ഭാര്യ കമലയെയും  ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോക്ടർ അമൻ പുരി സ്വീകരിച്ചു.
 
4,5, 6 തിയ്യതികളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം ഏഴിന് നാട്ടിലേക്കു തിരിയ്ക്കും.  ദുബായ് എക്സ്പോയിലെ കേരള പവലിയൻ 4ന് ഉദ്‌ഘാടനം ചെയ്യും. ദുബായ് എക്സ്പോയും മുഖ്യമന്ത്രി സന്ദർശിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top