22 December Sunday

മാധ്യമ പ്രവർത്തക പി എസ് രശ്മിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

തിരുവനന്തപുരം > ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ്  പി എസ് രശ്മിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
 

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന രശ്മി ഓണത്തിന് ഈരാറ്റുപേട്ട തിടനാടുളള വീട്ടിലേക്ക് എത്തിയതായിരുന്നു. പുലർച്ചെ കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തസമ്മർദ്ദം കുറഞ്ഞാതാണെന്നാണ് പ്രാഥമിക നിഗമനം.

ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇന്ന് അവിടെ മോർച്ചറിയിൽ. നാളെ രാവിലെ ഒമ്പതോടെ വീട്ടിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top