03 December Tuesday

പുരോ​ഗതി കാണാതെ രക്ഷാദൗത്യം അവസാനിപ്പിക്കരുത്: സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

തിരുവനന്തപുരം > അർജുൻ ഉൾപ്പെടെ കാണാതായവർക്കായുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തെത്തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യത്തിൽ നിർണായക പുരോ​ഗതിയുണ്ടാകുന്നതുവരെ  തിരച്ചിൽ തുടരണമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

തിരച്ചിലിൽ സാധ്യമായ എല്ലാ  ഉപകരണങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാ ദൗത്യത്തിൽ  പങ്കെടുത്ത എല്ലാവരുടെയും അധ്വാനത്തെ അദ്ദേഹം കത്തിൽ പ്രശംസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top