22 December Sunday

മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

തിരുവനന്തപുരം > 2024-ലെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നവംബർ ഒന്നിന് ദർബാർ ഹാളിൽ ഉച്ചയ്ക്ക് 3.30ന് ആഘോഷ പരിപാടി നടക്കും.  സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

ചടങ്ങിൽ ഡോ. സി.ആർ പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. മലയാളഭാഷയ്ക്കു നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവരെ സംസ്ഥാന സർക്കാർ ചടങ്ങിൽ ആദരിക്കും. സമകാലിക ജനപഥം ഭരണഭാഷാപതിപ്പിന്റെ പ്രകാശനവും സംസ്ഥാനതല ഭരണഭാഷാപുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top