05 October Saturday

'രാജ്യത്തെ തൊഴിൽ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി;കേന്ദ്രം പറത്തു വിടുന്നത്‌ തെറ്റായ കണക്കുകൾ' മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

തിരുവനന്തപുരം> തൊഴിലില്ലായ്‌മയെ കുറിച്ചുള്ള യഥാർത്ഥ വസ്തുത പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആനത്തലവട്ടം ആനന്ദൻ അനുസ്മരണ യോഗത്തിൽ സംസാരിക്കവെയാണ്‌  മുഖ്യമന്ത്രിയുടെ പരാമർശം. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വലിയ ഇടപെടൽ നടത്തിയ വ്യക്തിയാണ് ആനത്തലവട്ടം ആനന്ദൻ എന്നും അദ്ദേഹം പറഞ്ഞു.  കയർ മേഖലയെ  ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ അദ്ദേഹമെന്നും കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ തോതിൽ അദ്ദേഹത്തിന്റെ സേവനം ലഭിച്ചിരുന്നുവെന്നും  മുഖ്യമന്ത്രി അനുസ്‌മരണ യോഗത്തിൽ പറഞ്ഞു.

എന്നാൽ തൊഴിലില്ലായ്മയെ സംബന്ധിച്ച വിഷയങ്ങളിൽ കേന്ദ്ര സർക്കാരെടുക്കുന്ന നയങ്ങളോട്‌ കടുത്ത വിമർശനവും അദ്ദേഹം രേഖപ്പെടുത്തി.കേന്ദ്രസർക്കാർ നടത്തുന്ന തൊഴിൽ മേളകൾ തട്ടിപ്പാണെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നുവെന്നും ഓരോ വർഷവും ഒരുകോടി ആളുകൾ വീതമാണ്‌ തൊഴിൽ സേനയിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്‌ സ്ത്രീകളുടെ തൊഴിലില്ലായ്മ ആണ് ഏറ്റവും രൂക്ഷംമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത്‌ ഒരു വർഷത്തിനുള്ളിൽ 3% മാണ്‌ തൊഴിലില്ലായ്മയുടെ  വർധനവ്‌ . കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ തൊഴിൽ മേഖല നേരിടുന്നത്. തൊഴിലെടുക്കാൻ വേണ്ട ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഭക്ഷണം പോലും കണ്ടെത്താനുള്ള വരുമാനം തൊഴിലാളികൾക്ക് ലഭിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥയിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്‌. എന്നാൽ  ഊതി പെരുപ്പിച്ച കണക്കുകൾ പുറത്തു വിട്ട്‌ നേരെ മറിച്ചുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top