22 December Sunday

കെ വാസുകിയുടെ അധികചുമതല; പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്ന്‌ ചീഫ്‌ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

തിരുവനന്തപുരം>  ഡോ. കെ വാസുകിയെ  വിദേശകാര്യ സെക്രട്ടറിയായി  സംസ്ഥാന സർക്കാർ നിയമിച്ചുവെന്ന്‌  ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന്‌  ചീഫ്‌ സെക്രട്ടറി വി വേണു.

ഫേസ്‌ ബുക്ക്‌ പേജിലൂടെയാണ്‌ വിവരം പങ്കുവച്ചത്‌. ലേബർ സെക്രട്ടറിയായ വാസുകിക്ക്‌ എക്‌സ്‌റ്റേണൽ കോർപ്പറേഷന്റെ അധികചുമതലകൂടി നൽകി സംസ്ഥാനസർക്കാർ കഴിഞ്ഞ ദിവസം  ഉത്തരവിറക്കിയിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ അധികാര പരിധിയിൽപ്പെടുന്ന വിദേശകാര്യ സെക്രട്ടറിയെന്ന പദവിയിലേക്ക്‌ സംസ്ഥാന സർക്കാർ ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥയെ നേരിട്ടു നിയോഗിച്ചുവെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത. സർക്കാർ വിരുദ്ധ വാർത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാർത്തകൾ പിറക്കുന്നതെന്നും ഇത്തരം കള്ളവാർത്തകൾ പടച്ചുണ്ടാക്കുന്നത്‌ അവസാനിപ്പിക്കണമെന്നും ചീഫ്‌ സെക്രട്ടറി കുറിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top