22 December Sunday

മഴ അവധി നൽകിയില്ല; പത്തനംതിട്ട കലക്ടർക്ക് നേരെ അസഭ്യവർഷവും ആത്മഹത്യാഭീഷണിയും

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

പത്തനംതിട്ട > സ്കൂളുകൾക്ക് മഴ അവധി പ്രഖ്യാപിക്കാത്തതിന് സാമൂഹിക മാധ്യമങ്ങളിൽ പത്തനംതിട്ട ജില്ലാ കലക്ടർക്ക് നേരെ കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണി സന്ദേശവും. സന്ദേശങ്ങൾ അയക്കുന്നത് 15 വയസിൽ താഴെയുള്ള കുട്ടികളാണ്. അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോളുകളാണ് കലക്ടർക്ക് ലഭിക്കുന്നത്. അസഭ്യവും ഭീഷണിയും മുഴക്കിയ സന്ദേശങ്ങളയച്ച കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി കലക്ടർ പ്രേം കൃഷ്ണൻ ഉപദേശം നൽകി.

അവധി നൽകിയില്ലെങ്കിൽ എന്റെ അവസാനത്തെ ദിവസമായിരിക്കും, അതിന് കലക്ടറായിരിക്കും ഉത്തരവാദി, അവധി തരാത്ത കലക്ടർ രാജിവെക്കണം എന്നൊക്കെയാണ് കുട്ടികളുടെ സന്ദേശങ്ങൾ. പ്രേം കൃഷ്ണന്റെ സ്വകാര്യ സാമൂഹിക മാധ്യമ അക്കൗണ്ടിലേക്ക് സന്ദേശങ്ങളെത്തിയതോടെ കലക്ടർ സൈബർ സെല്ലിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് സന്ദേശമയച്ചവരെല്ലാം പതിനഞ്ച് വയസിൽ താഴെയുള്ളവരാണെന്ന് കണ്ടെത്തിയത്.  

സന്ദേശങ്ങളയച്ച ചില സോഷ്യല്‍മീഡിയ ഐഡികൾ പരിശോധിച്ച് കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി. മാനദണ്ഡങ്ങളനുസരിച്ച് മാത്രമേ അവധി പ്രഖ്യാപിക്കാനാകുവെന്നും, അവധി കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ പരിശോധിച്ച് നൽകുമെന്നും കലക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top