14 November Thursday

"വോട്ട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കൊപ്പം നിന്നവർക്ക് '; ഊന്നുവടിയുമായി ശ്രുതിയെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

വയനാട്>  ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങളും വാഹനാപകടത്തിൽ പ്രതിശ്രുതവരൻ ജെൻസനും നഷ്‌ടമായ ശ്രുതി  വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി. ബന്ധുക്കൾക്കൊപ്പം ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലെ അട്ടമല ബൂത്തിലെത്തിയാണ് ശ്രുതി വോട്ട് ചെയ്തത്.

ജെൻസനൊപ്പം വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ശ്രുതി ഊന്നുവടിയുടെ സഹായത്തോടെയാണ് ബൂത്തിലെത്തിയത്. ഉരുൾപൊട്ടൽ ദുരിതബാധിതർക്കൊപ്പം നിന്നവർക്കാണ് തന്റെ വോട്ടെന്ന് ശ്രുതി പറഞ്ഞു.

'എന്ത് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും വോട്ട് ചെയ്യണമെന്ന് മുന്നേ തീരുമാനിച്ചതാണ്. ഒരുപാട് പേർ ഒപ്പം നിന്നിട്ടുണ്ട്. അവസ്ഥ മനസ്സിലാക്കി എല്ലാവരെയും പ്രതിനിധീകരിക്കാൻ ഒരാൾ വേണം എന്നതിനാലാണ് വോട്ട് ചെയ്യാൻ വന്നത്. എല്ലാവരെയും കാണാമല്ലോ എന്നും വിചാരിച്ചു. പരിചയമുള്ള പലരേയും വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്'- ശ്രുതി പറഞ്ഞു. ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നുവെന്നും ആറ് മാസം വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് മാത്രമേ നടക്കാൻ സാധിക്കൂ എന്നും ശ്രുതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top