03 November Sunday

ചൂരൽമലയിലുയരും 
കുലുങ്ങാത്ത പാലം ; പ്രാഥമിക പരിശോധന നടന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

പുതിയപാലം നിർമാണത്തിന്റെ ഭാഗമായി പരിശോധനയ്ക്ക് ചൂരൽമലയിലെത്തിയ പൊതുമരാമത്ത്‌ വകുപ്പ് സംഘം ബെയ്ലിപാലത്തിന് സമീപം


ചൂരൽമല
ചൂരൽമല പുഴയ്‌ക്കുകുറുകെ ഉരുളിനെ പ്രതിരോധിക്കാനാകുന്ന പാലം ഉയരും. ഉരുൾ ഒഴുകിയതിനേക്കാൾ ഉയരത്തിൽ പാലം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌. പാലത്തിനുള്ള പ്രാഥമിക പരിശോധന ചൊവ്വാഴ്‌ച നടന്നു. സൈന്യം ഒരുക്കിയ ബെയ്‌ലി പാലത്തിനോട്‌ ചേർന്നു അത്യാധുനിക നിലവാരത്തിലുള്ള പാലം നിർമിക്കാനാണ്‌ പദ്ധതി. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമെല്ലാം മുൻകൂട്ടിക്കണ്ടാവും നിർമാണം. മൂന്നിടങ്ങളാണ്‌ കണ്ടെത്തിയത്‌.

ചൂരൽമല ടൗണിനുപുറകിലെ ഹൈസ്‌കൂൾ റോഡിൽനിന്ന്‌ ആരംഭിച്ച്‌ മുണ്ടക്കൈ റോഡിലേക്കെത്തുന്ന തരത്തിലും ബെയ്‌ലി പാലത്തിനുമുകളിലൂടെ ക്ഷേത്രമുണ്ടായിരുന്ന ഭാഗത്തോട്‌ ചേർന്നുപോകുന്ന രീതിയിലും ബെയ്‌ലിപാലം കഴിഞ്ഞ്‌ സ്‌കൂൾ കെട്ടിടത്തിനോടുചേർന്ന്‌ ആരംഭിച്ച്‌ മുണ്ടക്കൈ റോഡിലേക്കെത്തുന്ന പോലെയുമാണിത്‌. പുഴയിൽ തൂണുകൾ ഒഴിവാക്കാനുള്ള ശ്രമവുമുണ്ട്‌. തൂണുകൾ അത്യാവശ്യമെങ്കിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. പാറ കണ്ടെത്തുന്ന ഇടംവരെ ആഴത്തിലായിരിക്കും ഫൗണ്ടേഷൻ. പൊതുമരാമത്ത്‌ ചീഫ്‌ എൻജിനിയർ ഹൈജീൻ ആൽബർട്ട്‌, സൂപ്രണ്ടിങ് എൻജിനിയർ എസ്‌ സാജു, എക്‌സിക്യൂട്ടീവ്‌ എൻജിനിയർ പി ബി ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക പരിശോധന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top