23 December Monday

തത്തമംഗലം സ്‌കൂളില്‍ ഒരുക്കിയ ക്രിസ്തുമസ് പുല്‍ക്കൂട് തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

പാലക്കാട്(തതമംഗലം)>                                                                                                       സംഘപരിവാറുകാര്‍ ക്രിസ്തുമസ് ആഘോഷം തടഞ്ഞതിന് പിന്നാലെ തത്തമംഗലം ചെന്തമര നഗര്‍ ജിബിയുപി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് സാമുഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. സ്‌കൂള്‍ ഓഫീസ് മുറിയോട് ചേര്‍ന്നുള്ള സ്റ്റേജില്‍ സ്ഥാപിച്ച പുല്‍ക്കൂടാണ് തകര്‍ത്തിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥികള്‍ പുല്‍ക്കൂട് ഒരുക്കിയത്. ശനിയാഴ്ച അധ്യാപകര്‍ എത്തിയപ്പോഴും യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് ഇരുമ്പ് ഗ്രിലിനകത്ത് സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഗ്രിലിന്റെ പൂട്ട് തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ നീളമുള്ള തെങ്ങിന്റെ മടല്‍ ഉപയോഗിച്ചാണ് നശിപ്പിച്ചിരിക്കുന്നത്.

സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളിലും, വീടുകളിലുമുള്ള സി സി ടി വി കള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും.

കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിപിഐ എംചിറ്റൂര്‍ ഏരിയ സെക്രട്ടറി ആര്‍ ശിവപ്രകാശ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top