26 December Thursday

ക്രിസ്മസ് സമ്മാനം; വിഴിഞ്ഞം തുറമുഖത്ത് നൂറാമത്തെ കപ്പലെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

തിരുവനന്തപുരം > വിഴിഞ്ഞം തുറമുഖത്ത് 100-ാമത്തെ കപ്പൽ ബർത്തിം​ഗ് പൂർത്തിയാക്കി. മെഡിറ്റേറിയൻ കമ്പനിയുടെ എംഎസി മിഷേൽ എന്ന കപ്പൽ ബർത്തിം​ഗ് പൂർത്തിയാക്കി. 299.87 മീറ്റർ നീളവും 12.5 മീറ്റർ ആഴവുമുള്ള കപ്പലാണിത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് കപ്പൽ ബർത്തിം​ഗ് പൂർത്തിയായതെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 11നാണ് ആദ്യ കപ്പൽ തുറമുഖത്ത് എത്തിയത്. തുടർച്ചയായി കപ്പലുകൾ എത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top