സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും എല്ലാത്തരം രാഷ്ട്രീയ വിയോജിപ്പുകളും ശത്രുതയും മാറ്റിവെച്ചുകൊണ്ട് ഒന്നിച്ച് സമരം ചെയ്യുന്നതിന്ന് കോണ്‍ഗ്രസിനെ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലും നിയമസഭയിലും ഒന്നിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. പക്ഷേ ആ തയ്യാറാവല്‍ കോണ്‍ഗ്രസ്സില്‍ അന്തഛിദ്രത്തിന് കാരണമാവുകയാണുണ്ടായത്.
ഐക്യപ്പെട്ടുള്ള സമരം തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കില്ല എന്ന് തുറന്ന് പറഞ്ഞ് പാര്‍ടിക്കകത്ത് അലമ്പുണ്ടാക്കിയത് അവരുടെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ തന്നെയാണ് എന്നതാണ് ഏറെ സങ്കടകരം; അശോകന്‍ ചരുവില്‍ എഴുതുന്നു
ഫേസ്‌ബുക്ക് പോസ്റ്റ്
കോണ്‍ഗ്രസ് പാര്‍ട്ടി എവിടെ?
ശബരിമല സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ ബി.ജെ.പി.യുടെ കൂടെ കോണ്‍ഗ്രസ് നിന്നത് കുറച്ചൊരു അത്ഭുതത്തോടെയാണ് മതേതര സമൂഹം വീക്ഷിച്ചത്. കാരണം വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു കക്ഷിക്ക് യോജിച്ചതല്ലല്ലോ അത്. പക്ഷേ ശബരിമല നിലപാടിന് ഒരു ന്യായീകരണം പറയാനുണ്ടായിരുന്നു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കുക എന്ന സാമ്പ്രദായിക 'പ്രതിപക്ഷ ദൗത്യ'മാണ് ഞങ്ങള്‍ നിര്‍വ്വഹിക്കുന്നത് എന്ന്.
പക്ഷേ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പലപ്പോഴും അറച്ചുമാറി നില്‍ക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പാണുണ്ടാക്കുന്നത്. ചില വഴിപാട് സമരങ്ങള്‍ ചെയ്യുന്നു എന്നല്ലാതെ ഐക്യത്തോടെ യോജിച്ച ഒരു സമരത്തിന് അവര്‍ തയ്യാറാവുന്നില്ല. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും ഈ സ്ഥിതിയാണുള്ളത്. ആളെണ്ണം തീരെ കുറവാണെങ്കിലും ഇന്ത്യന്‍ പാര്‍ലിമെന്റിലെ മുഖ്യ പ്രതിപക്ഷകക്ഷിയാണ് കോണ്‍ഗ്രസ് എന്നത് ഓര്‍ക്കണം.
രാജ്യത്തെ തെരുവുകള്‍ യുവപ്രക്ഷോഭം കൊണ്ട് തിളച്ചു മറിയുമ്പോഴും സോണിയാ ഗാന്ധിയോ രാഹുലോ ഈ വിഷയത്തില്‍ ഒരു ഉറച്ച നിലപാടിലേക്ക് ഇനിയും എത്തിയിട്ടില്ല. യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ മുറിവേറ്റ് കിടക്കുന്ന ഇന്ത്യന്‍ സമര യുവത്വത്തിനരികില്‍ ചന്ദ്രശേഖര്‍ ആസാദിനും സീതാറാം യെച്ചൂരിക്കും ദീപിക പദുകോണിനുമൊപ്പം രാഹുല്‍ ഗാന്ധിയും എത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
ഐഷിഘോഷിനെ മകളേപ്പോലെ ചേര്‍ത്തു പിടിക്കാന്‍ പിണറായി വിജയനു മുമ്പുതന്നെ സോണിയ ഗാന്ധി വരുമെന്ന് ഞാന്‍ കരുതി. അതുണ്ടായിരുന്നെങ്കില്‍ ആശ്വാസവും ആവേശവും പതിന്മടങ്ങ് വര്‍ദ്ധിക്കുമായിരുന്നു. ഇച്ഛാഭംഗമായിരുന്നു ഫലം.
കേരളത്തില്‍ യു.ഡി.എഫിലെ ഘടക കക്ഷി എന്ന നിലക്ക് മുസ്ലീംലീഗ് വഴിക്കും അല്ലാതെയും കോണ്‍ഗ്രസ്സിനു കിട്ടുന്ന പ്രബല പിന്തുണ മുസ്ലീം സമുദായത്തില്‍ നിന്നാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെയാണ് ആ സമുദായം കണ്ണടച്ച് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തത്.
പക്ഷേ ഇവിടെയും ഒറ്റപ്പെട്ട ചില മുട്ടുശാന്തി സമരങ്ങള്‍ ചെയ്തവസാനിപ്പിച്ചതല്ലാതെ പ്രക്ഷോഭരംഗത്ത് അവരെ കാണാനില്ല. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും എല്ലാത്തരം രാഷ്ട്രീയ വിയോജിപ്പുകളും ശത്രുതയും മാറ്റിവെച്ചുകൊണ്ട് ഒന്നിച്ച് സമരം ചെയ്യുന്നതിന്ന് അവരെ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലും നിയമസഭയിലും ഒന്നിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി.
പക്ഷേ ആ തയ്യാറാവല്‍ കോണ്‍ഗ്രസ്സില്‍ അന്തഛിദ്രത്തിന് കാരണമാവുകയാണുണ്ടായത്. ഐക്യപ്പെട്ടുള്ള സമരം തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കില്ല എന്ന് തുറന്നുപറഞ്ഞ് പാര്‍ടിക്കകത്ത് അലമ്പുണ്ടാക്കിയത് അവരുടെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ തന്നെയാണ് എന്നതാണ് ഏറെ സങ്കടകരം.
പിന്നീട് മുഖ്യമന്ത്രി എത്രവട്ടം ക്ഷണിച്ചിട്ടും ഐക്യത്തിന്റെ സമര വഴിയിലേക്ക് അവര്‍ കടന്നു വന്നില്ല.മതേതരവാദികളായ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലാകെ ഇത് വലിയ നിരാശ ഉണ്ടാക്കിയിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു.
നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ തങ്ങളെ കയ്യൊഴിഞ്ഞ കോണ്‍ഗ്രസ്സിനെതിരെ മുസ്ലീം മതസമൂഹത്തിലും വലിയ മട്ടില്‍ അമര്‍ഷം പുകയുന്നുണ്ട്.താല്‍ക്കാലിക നേട്ടങ്ങളേയും കോട്ടങ്ങളേയും കുറിച്ച് വ്യാകുലരാകാതെ ഇനിയെങ്കിലും തെരുവില്‍ അണിനിരന്നിരിക്കുന്ന ജനസമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഇവിടത്തെ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ ഞാന്‍ അപേക്ഷിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..