14 November Thursday

പാലക്കാട്‌ ജില്ലയിൽ 500 കേന്ദ്രങ്ങളിൽ ദാഹജലമൊരുക്കി സിഐടിയു

വെബ് ഡെസ്‌ക്‌Updated: Saturday Apr 2, 2022

സിഐടിയു ദാഹജല വിതരണത്തിന്റെ ജില്ലാ ഉദ്‌ഘാടനം മണ്ണാർക്കാട് ടിപ്പുറോഡ് ജങ്‌ഷനിൽ 
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു നിർവഹിക്കുന്നു

മണ്ണാർക്കാട് > പൊള്ളുന്ന വേനലിൽ വെന്തുരുകുന്നവർക്ക്‌ ദാഹജലമൊരുക്കി സിഐടിയു. ജില്ലയിലെ എല്ലാ ഡിവിഷൻ, പഞ്ചായത്ത് കേന്ദ്രങ്ങളിലും മറ്റ്‌ ജനത്തിരക്കേറിയ കവലകളിലുമായി 500 ഇടത്താണ്‌ ദാഹജലവിതരണം.
 
ജില്ലാതല ഉദ്‌ഘാടനം മണ്ണാർക്കാട് ടിപ്പുറോഡ് ജങ്‌ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു നിർവഹിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്‌ണൻ, കെ എൻ സുശീല, പി മനോമോഹനൻ, കെ പി ജയരാജ്, ടി ആർ സെബാസ്റ്റ്യൻ, എം ഹക്കിം, കെ കുമാരൻ, പി ദാസൻ, എം കൃഷ്‌ണകുമാർ, കെ പി മസൂദ് എന്നിവർ സംസാരിച്ചു.  കഞ്ചിക്കോട് വ്യവസായ മേഖലയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു അധ്യക്ഷനായി.
 
ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) ഒറ്റപ്പാലം ടൗൺ കമ്മിറ്റി ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്‌തു. എം കബീർ അധ്യക്ഷനായി. സിഐടിയു ശ്രീകൃഷ്‌ണപുരം ഡിവിഷൻ കമ്മിറ്റി ചന്തപ്പുരയിൽ സജ്ജമാക്കിയ ദാഹജല കേന്ദ്രം ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്‌തു. ഡിവിഷൻ പ്രസിഡന്റ് എം മോഹനൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top