കോഴിക്കോട് > കോഴിക്കോട് ഹർത്താലിനിടെ കോൺഗ്രസ് പ്രവർത്തകരും പൊലീസുമായി സംഘർഷം. പുതിയ ബസ് സ്റ്റാൻഡിൽ തുറന്ന കടകൾ ബലം പ്രയോഗിച്ച് കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു. തടയാനെത്തിയ പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളുമായി. വ്യാപാരി വ്യവാസായികൾ കടകൾ അടപ്പിക്കുന്നത് അനുകൂലിച്ചില്ല. പ്രവർത്തകരും വ്യാപാരി വ്യവാസായികളുമായി സംഘർഷമുണ്ടായി. നടക്കാവ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. രാവിലെ സർവീസ് നടത്തിയ ബസുകൾ ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും തടഞ്ഞു.
ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് രാവിലെ കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ചാണ് കോൺഗ്രസ് ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനംചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..