തിരുവനന്തപുരം > ടെർമിനൽ ശുചീകരണത്തിന് ക്ലീനിങ് റോബോട്ടുകളെ നിയോഗിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഒരു മണിക്കൂറിൽ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാൻ ശേഷിയുള്ള 3 റോബോട്ടുകളാണ് ടെർമിനലിനുള്ളിലെ ശുചിത്വം ഉറപ്പാക്കുക.ഓട്ടമേറ്റഡ് സെൻസറുകൾ ഉപയോഗിച്ച് 360 ഡിഗ്രിയിൽ തടസങ്ങൾ ഒഴിവാക്കി കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളിലും എത്താനും സ്ക്രബിംങ്, ഡ്രൈ മോപ്പിങ് എന്നിവ വഴി വൃത്തി ഉറപ്പാക്കാനും എസ്ഡി 45 ശ്രേണിയിൽപ്പെട്ട റോബോട്ടുകൾക്ക് കഴിയും.
45 ലിറ്റർ ശുദ്ധജല ടാങ്കും 55 ലിറ്റർ മലിനജല ടാങ്കും ഉള്ള ഈ റോബോട്ട് ഒറ്റ ചാർജിൽ എട്ട് മണിക്കൂർ വരെ പ്രവർത്തിക്കും. സ്മാർട്ട്ഫോണുകൾ വഴി റോബോട്ടുകളെ നിയന്ത്രിക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..