16 September Monday

"യു.പി കേരളമായാൽ മതത്തിന്റെ പേരിൽ ആരും കൊല്ലപ്പെടില്ല'; യോഗിക്ക്‌ മുഖ്യമന്ത്രിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 10, 2022

തിരുവനന്തപുരം > കേരളത്തെ ഇകഴ്‌ത്തിക്കാട്ടാനുള്ള യു.പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്‌ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗിക്ക് ഭയമാണെന്നും യു.പി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്നും പിണറായി വിജയൻ ട്വിറ്ററിൽ പറഞ്ഞു. യു.പി ജനത അനുഭവിക്കുന്ന കൊടിയ പീഡനങ്ങൾക്കു നേരെ കൂടി വിരൽ ചൂണ്ടുകയാണ് പിണറായി വിജയൻറെ ട്വീറ്റ്. ഹിന്ദിയിലും മുഖ്യമന്ത്രി ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

 

മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത ഒരു യോജിപ്പുള്ള സമൂഹമായി മാറുമെന്നും, യു.പി ജനത ആഗ്രഹിക്കുന്നത് അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വോട്ട് ദ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു . വോട്ടർമാർക്ക് അബദ്ധം പറ്റിയാൽ ഉത്തർപ്രദേശ് കശ്‌മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പ്രസ്‌താവന.

 

നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപി തിരിച്ചടി നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് യോഗിയുടെ വിവാദ പ്രസ്‌താവന. യു.പി കേരളം പോലെ ആയാൽ ബിജെപിയുടെ തോൽവി ഉറപ്പാണെന്ന് സീതാറാം യെച്ചൂരി മറുപടി നൽകിയിരുന്നു.
അതേസമയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top