കോഴിക്കോട്> മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണ് വിടവാങ്ങിയതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. 'നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ചെയ്ത സേവനങ്ങൾ മറക്കാവുന്നതല്ല. ഇത് കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. എംടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു'- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എം ടിയുടെ മരണവിവരമറിഞ്ഞ് കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ കൊട്ടാരം റോഡിലെ എം ടിയുടെ വസതിയായ സിതാരയിലെത്തി മുഖ്യമന്ത്രി അന്ത്യാഞ്ജലിയർപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..