22 December Sunday

സർക്കാർ മുനമ്പത്തെ ജനങ്ങൾക്കൊപ്പം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

കൽപ്പറ്റ> മുമ്പത്തെ വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദീർഘകാലമായി താമസിക്കുന്നവരുടെ താൽപര്യം ഹനിക്കപ്പെടില്ലെന്നും കൽപ്പറ്റയിൽ എൽഡിഎഫ്‌ റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ 16ന്‌ യോഗം ചേരാമെന്നാണ്‌ കരുതിയിരുന്നത്‌. പാലക്കാട്‌ തെരഞ്ഞെടുപ്പ്‌ നീണ്ടതിനാൽ യോഗം 20നു ശേഷം ചേരും. അതോടെ ആ പ്രശ്‌നത്തിൽ വ്യക്തത വരും.

എന്നാൽ ഈ വിഷയം സർക്കാരിനെതിരെ ഉപയോഗിക്കാനാണെങ്കിൽ അതിനൊന്നും അധികം ആയുസ്സുണ്ടാകില്ല. ഞങ്ങളെപ്പൊഴും അതത്‌ പ്രദേശത്തെ പാവപ്പെട്ടവരോടും ജനങ്ങളോടുമൊപ്പമാണ്‌. അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. മറ്റുള്ളവരെ ഇതു പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കാമെന്ന്‌ വ്യാമോഹിക്കുകയും വേണ്ട– മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top