22 December Sunday

അർജുന്റെ കുടുംബത്തിനും കേരളത്തിനുമൊപ്പം നിന്നവർക്കും നന്ദി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

മുഖ്യമന്ത്രി പിണറായി വിജയൻ അർജുന്റെ വീട്ടിലെത്തിയപ്പോൾ (ഫയൽ ചിത്രം)

തിരുവനന്തപുരം> ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുംബത്തിനും കേരളത്തിലെ ജനങ്ങൾക്കുമൊപ്പം നിന്നവർക്ക്‌ നന്ദിയറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ അയച്ച കത്തിലാണ്‌ മുഖ്യമന്ത്രി കേരളത്തിനും സർക്കാരിനും വേണ്ടിയുള്ള നന്ദിയറിയിച്ചത്‌.

ഷിരൂരിൽ കേരളത്തിന്റെ അഭ്യർഥന മാനിച്ച്‌ രക്ഷാപ്രവർത്തനം നടത്തിയ കർണാടക സർക്കാരിനോടുള്ള നന്ദിയും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കേരളത്തിന്റെ അഭ്യർഥനയോട്‌ കർണാടക യഥാസമയം പ്രതികരിച്ചു. ജില്ലാ ഭരണകേന്ദ്രം, കാർവാർ എംഎൽഎ സതീഷ്‌ കൃഷ്‌ണ സെയിൽ തുടങ്ങി ദുഷ്‌കരമായ ദൗത്യത്തിൽ കേരളത്തിനും അർജുന്റെ കുടുംബത്തിനുമൊപ്പം നിന്ന മുഴുവനാളുകളോടും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top