22 December Sunday

"ചെറിയ ശബ്ദം കാര്യമാക്കേണ്ട’; സുധാകരന്റെ വിമർശനത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

പിണറായി വിജയൻ, കെ സുധാകരൻ

തിരുവനന്തപുരം > വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട്‌ എല്ലാവരും മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്‌, ഇതിനെതിരെ ഏതെങ്കിലും ചെറിയ ശബ്‌ദങ്ങൾ വരുന്നുണ്ടെങ്കിൽ അത്‌ കാര്യമാക്കേണ്ട എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്ത കോൺ്രഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തലയെ തള്ളിപ്പറഞ്ഞ കെ സുധാകരന്റെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എംഎൽമാർക്ക് ലഭിക്കുന്ന ഒരു മാസത്തെ ശമ്പളമാണ്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്തത്‌.  ഈ പ്രവർത്തിയെ കെപിസിസി അധ്യക്ഷൻ വിശേഷിപ്പിച്ചത്‌ ‘എന്തിനാണ്‌ ഇടതുപക്ഷത്തിന്റെ കയ്യിൽ പൈസ കൊടുക്കുന്നത്‌’ എന്നാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top