14 October Monday

‘ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റ്‌’; മറുപടിയുമായി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

തിരുവനന്തപുരം > ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും കത്തിൽ പറയാത്ത കാര്യങ്ങൾ ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു എന്നും ഗവർണർക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്ന് താൻ അഭിമുഖത്തിൽ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

‘സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണുപറഞ്ഞത്. പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുത്. മറുപടി നൽകാൻ കാലതാമസം ഉണ്ടായത് വിവരങ്ങൾ ശേഖരിക്കാനാണ്.’– മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണറുടെ അധികാരപരിധിയെ കുറിച്ച്‌ ഓർമപ്പെടുത്തിയ മുഖ്യമന്ത്രി  തനിക്കു വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളിൽ പ്രതിഷേധമറിയിക്കുകയും ചെയ്തു.

‘എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് വിശദീകരണം നല്‍കാത്തത്’ എന്നായിരുന്നു ‘ദ ഹിന്ദു’ പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തെ സംബന്ധിച്ച വിഷയത്തിൽ ഗവർണറുടെ പ്രതികരണം. ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ ഈ പ്രസ്‌താവനയ്‌ക്കാണ്‌ മുഖ്യമന്ത്രി ഇപ്പോൾ കൃത്യമായി മറുപടി പറഞ്ഞിരിക്കുന്നത്‌.  

പൊലീസ് വെബ്സൈറ്റിലുണ്ടെന്ന് പറഞ്ഞ് ഗവർണർ ഉയർത്തിക്കാട്ടിയ ചില കാര്യങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top