22 December Sunday

പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്‌ടമാണ്‌ വാസന്തിയുടെ വിയോഗം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

തിരുവനന്തപുരം > പ്രശസ്‌ത ഗായിക മച്ചാട്ട്‌ വാസന്തിയുടെ വേർപാടിൽ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങൾക്ക് പൊതുവിലും സിപിഐ എമ്മിനും ഇതര ജനാധിപത്യ മതനിരപേക്ഷ കക്ഷികൾക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണ് വാസന്തിയുടെ വിയോഗമെന്ന്‌ അദ്ദേഹം അനുശോചന കുറിപ്പിൽ എഴുതി.

മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്‌

ജനകീയ ഗായിക എന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ വിപ്ലവഗാനങ്ങളിലൂടെ ഇതര ജനവിഭാഗങ്ങളുടെ കൂടി മനസ്സിൽ എത്തിച്ച കലാകാരിയായിരുന്നു മച്ചാട്ട് വാസന്തി. അവരുടെ ഗാനങ്ങൾ വിപ്ലവ പ്രസ്ഥാനത്തിന്റെ അരങ്ങുകളെ പല പതിറ്റാണ്ടുകൾ ഉണർത്തുകയും അണികളുടെ മനസ്സിനെ വിപ്ലവോന്മുഖമായി ഊർജ്ജസ്വലമാക്കുകയും ചെയ്തു.

പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങൾക്ക് പൊതുവിലും സിപിഐഎമ്മിനും ഇതര ജനാധിപത്യ മതനിരപേക്ഷ കക്ഷികൾക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണ് ഒരു കാലഘട്ടത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ കലാരംഗത്തിന് പ്രാതിനിധ്യം വഹിച്ചിരുന്ന മച്ചാട്ട് വാസന്തിയുടെ വിയോഗം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാംസ്‌കാരിക കേരളത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top