19 December Thursday

"സഖാവ്'ഓടി വയനാടിനായി 
കാൽലക്ഷം രൂപ ദുരിതാശ്വാസത്തിന്‌

സ്വന്തം ലേഖകൻUpdated: Tuesday Aug 6, 2024

കൂത്താട്ടുകുളം
ഒരുദിവസംകൊണ്ട് കൂത്താട്ടുകുളത്തെ ‘സഖാവ്’ ഓട്ടോ വയനാടിനായി ഓടി നേടിയത് കാൽലക്ഷം രൂപ. കീർത്തി സ്റ്റാൻഡിലെ ഓട്ടോതൊഴിലാളി രാജുവാണ് ‘സഖാവ്’ ഓട്ടോറിക്ഷയുടെ സാരഥി

.
ഓട്ടോയുടെ പേരിൽ അറിയപ്പെടുന്ന സഖാവ് രാജു തന്റെ വണ്ടിയിൽ കയറുന്നവരോട് ഇന്നത്തെ കൂലി വയനാടിനായി നൽകണമെന്ന്‌ അഭ്യർഥിച്ചു. കൂലിയുടെ നാലും അഞ്ചും ഇരട്ടി തുക നൽകി യാത്രക്കാർ പിന്തുണ നൽകി. കിട്ടിയ തുക മുഴുവൻ വയനാടിന്റെ പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് രാജു പറഞ്ഞു.

2018ലെ പ്രളയസമയത്തും കോവിഡ്കാലത്ത് വാക്സിൻ ചലഞ്ചിലും ഇത്തരത്തിൽ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജു നൽകിയിരുന്നു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ വൈസ് പ്രസിഡന്റായ രാജു
34 വർഷമായി അനൗൺസ്മെന്റ്‌ മേഖലയിലും സജീവമാണ്. തെരഞ്ഞെടുപ്പുകളിൽ നിരവധിതവണ വി എസ് അച്യുതാനന്ദനുവേണ്ടിയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലും അനൗൺസ്മെന്റിലൂടെ സജീവസാന്നിധ്യമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top