05 November Tuesday

കരുതൽ ഒരുക്കാൻ ഒറ്റക്കെട്ടായി നാട്...

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024


തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ അഞ്ചുലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരുലക്ഷം രൂപയും സംഭാവന നൽകി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ കുറഞ്ഞത്‌ 10 ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷും അറിയിച്ചു

ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു രണ്ടുലക്ഷം രൂപ കൂടി സംഭാവന നൽകി. മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. മന്ത്രിമാർ നൽകുന്ന ഒരുമാസത്തെ ശമ്പളത്തിനു പുറമെയാണിത്‌.

ചലച്ചിത്രതാരം പ്രഭാസ് -രണ്ട് കോടി രൂപയും കണ്ണൂർ ജില്ലാ പഞ്ചായത്ത്, -കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ, - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവർ- ഒരുകോടി രൂപ വീതവും നൽകി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി - 30,000 രൂപയും സംസ്ഥാന സെക്രട്ടറിയേറ്റ് ​അംഗം പി കെ ബിജു - 35000 രൂപയും മന്ത്രി പി രാജീവ്‌  പുരസ്കാരമായി ലഭിച്ച - 22,222 രൂപയും ബുധനാഴ്ച സംഭാവന നൽകി.

കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ  ഇന്ത്യ (ക്രെഡായ്), വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടന സാന്ത്വനം, കേരള കോ - ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് -50 ലക്ഷം രൂപവീതം, കെൽട്രോൺ 30 ലക്ഷം, ഉപകമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് മൂന്നുലക്ഷം, എൻസിപി സംസ്ഥാന കമ്മിറ്റി - 25 ലക്ഷം, കേരള അർബൻ റൂറൽ ഡെവലപ്മെൻ്റ് ഫിനാൻസ് കമ്പനി - 25 ലക്ഷം,
കെജിഎംഒഎ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ആദ്യഗഡു - 25 ലക്ഷം, ചാലക്കുടി കെഎഎൽഎസ് ബ്രൂവറീസ് പ്രൈവറ്റ് ലമിറ്റഡ് -25 ലക്ഷം, കേരള ആർട്ടിസാൻസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ, കാടാമ്പുഴ ഭഗവതി ദേവസ്വം - 20 ലക്ഷം വീതം, തമിഴ്നാട് റിട്ടയർഡ് കോളജ്  ടീച്ചേഴ്സ് അസോസിയേഷൻ- 16.60 ലക്ഷം, പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ്‌ റിസർച്ച് സെൻറർ ഓച്ചിറ 10 ലക്ഷം രൂപ, കണ്ണൂർ പെരളശ്ശേരി പഞ്ചായത്ത്, കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി - 10 ലക്ഷം വീതം, വിശ്വഭാരതി പബ്ലിക്ക് സ്കൂൾ നെയ്യാറ്റിൻകര ആറുലക്ഷം, എൻആർഇജി വർക്കേഴ്സ് യൂണിയൻ, അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ, ബ്ലൂക്രോസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്, മണ്ണന്തല കുന്നിൽ ഹൈപ്പർ മാർട്ട്, അണ്ടലൂർ കാവ് , വൈക്കം ബ്ലോക്ക് പഞ്ചായത്ത് , തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, തമ്മനം സർവ്വീസ് കോ-ഓപറേറ്റീവ് സൊസൈറ്റി അഞ്ചുലക്ഷം വീതം,ചലച്ചിത്രതാരം അനശ്വര രാജൻ -രണ്ട് ലക്ഷം രൂപ, നവകേരള കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ. ടി എൻസീമ - ഒന്നരലക്ഷം രൂപ, കോട്ടയം ജില്ലയിലെ സർവശിക്ഷാ കേരളം സമാഹരിച്ച - 1,40,000 രൂപ,

കോട്ടയം ഞീഴൂർ എവർ ഷൈൻ റോയൽ ക്ലബ്  1,11,001 രൂപ , സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ വി കെ രാമചന്ദ്രൻ - ഒരു ലക്ഷം ,
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. പി കെ ജമീല - ഒരു ലക്ഷം രൂപ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം വി നമശിവായം - അഞ്ച് ലക്ഷം ,
പാലക്കാട്പെർഫെക്ട് മെറ്റൽ ഏജൻസീസ്- ഒരു ലക്ഷം, നിഹ്ച്ചൽ എച്ച് ഇസ്രാനി, ബ്ലൂക്രോസ് ലബോറട്ടറീസ് - ഒരു ലക്ഷം, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് - ഒരു ലക്ഷം, തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങൾ - 1,05,000 രൂപ, റിട്ട. ജസ്റ്റിസ് വി കെ മോഹനൻ - ഒരു ലക്ഷം , കോട്ടയം ഉഴവൂർ ഭാവന ആർട്സ് ക്ലബ് - ഒരു ലക്ഷം, പത്തനംതികുളനട ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം യോഗം -ഒരു ലക്ഷം, ഡോ. ആർ ബി രാജലക്ഷ്മി - ഒരു ലക്ഷം, തിരുനൽവേലി സ്വദേശി ബാലസുബ്രഹ്മണ്യൻ - ഒരു ലക്ഷം, കഴക്കൂട്ടം ജയ് നഗർ റെസിഡൻസ് അസോസിയേഷൻ 80,000 രൂപ, ആർ സുധാകരൻ - 50,000 രൂപ, ചെറായി പ്രകൃതി ജൈവ കർഷക സമിതി ആൻ്റ് ഇക്കോഷോപ്പ് - 50,000 രൂപ, മുതലപ്പൊഴി പ്രജാപതി താണ്ട് വള്ളത്തിലെ മത്സ്യതൊഴിലാളികളുടെ ആദ്യ ഗഡു - 50,000 രൂപ, റെഡ് ഫോർട്ട് ചോലക്കുന്ന് -75,000 രൂപ, കേരള വുമൻ കോ - ഓപ്പറേറ്റീവ് ഫെഡറേഷൻ 50,000 രൂപ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് വിരമിച്ച അധ്യാപകൻ ഡോ, എൻ ഇ രാജീവൻ 50,000 രൂപ, പ്ലാനിങ്ങ് ഫോറം, കോ - ഓപ്പറേറ്റീവ് ട്രെയ്നിങ്ങ് സെന്റർ - 32,000 രൂപ, വാഴൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾ സമാഹരിച്ച - 25,000 രൂപ , അക്കരപ്പാടം ഗവ. യുപിസ്‌കൂൾ വിദ്യാർഥികൾ - 25,000 രൂപ , കണ്ണൂർ ജില്ലാ ഖാദി വർക്കേഴ്സ് യുണിയൻ സിഐടിയു - 25,000 രൂപ, തിരുവാർപ്പ്-കുമരകം-വടവാതൂർ റൂട്ടിലോടുന്ന മഹാദേവൻ ബസിന്റെ ജീവനക്കാർ ഒരു ദിവസത്തെ കളക്ഷൻ 24,660 രൂപ,  കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപി സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് 12,200 രൂപ, കിഴക്കേകോട്ട, ഓൺലൈൻ ഓട്ടോ ചങ്ക്സ് 10,289 രൂപ, കേരളാ കോൺഗ്രസ് (ജേക്കബ്) കോട്ടയം ജില്ലാ കമ്മിറ്റി - 10,000 രൂപ എന്നിങ്ങനെയും സംഭാവനകൾ ലഭിച്ചു.

സംസ്ഥാന സർക്കാർ വയനാട്ടിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന ടൗൺഷിപ്പിലെ 150 ഇലക്ട്രിക് പോസ്റ്റുകളിൽ 35 വാട്ട്‌സ്‌ എൽഇഡി തെരുവ് വിളക്കുകളും അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെ അഞ്ചുലക്ഷം രൂപയുടെ ലൈറ്റുകളും സ്ഥാപിച്ച് രണ്ട്‌ വർഷം വാറന്റിയോടെ സംരക്ഷിക്കുമെന്ന് ബോസ്സ്‌ ലൈറ്റ് അറിയിച്ചു. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ദുരിതബാധിതർക്ക് രണ്ട്‌ വീടുകൾ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. സ്‌കൂളുകളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാകാനുള്ള സന്നദ്ധതയും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top