19 December Thursday

ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം നൽകി മഹിളാ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

 
തിരുവനന്തപുരം> വയനാടിന്റെ പുനർനിർമാണത്തിനായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി 35 ലക്ഷം രൂപ കൈമാറി. സംസ്ഥാനത്തെ കേന്ദ്രകമ്മിറ്റിയംഗങ്ങൾ മുതൽ ഏരിയ കമ്മിറ്റിയംഗങ്ങൾ വരെയുള്ളവരിൽ നിന്ന്‌ സമാഹരിച്ചതാണ്‌ ഈ തുക.

അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, പ്രസിഡന്റ് സൂസൻ കോടി, കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക എന്നിവർ ചേർന്ന്‌ മുഖ്യമന്ത്രിക്ക് ചെക്ക്‌ കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top