22 December Sunday

സഹായഹസ്‌തവുമായി 
ദക്ഷിണേന്ത്യന്‍ താരങ്ങളും ; ചിരഞ്ജീവിയും മകൻ രാം ചരണും ചേർന്ന് ഒരുകോടി രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അകമഴിഞ്ഞ്‌ സഹകരിച്ച് ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖല. ചിരഞ്ജീവിയും മകൻ രാം ചരണും ചേർന്ന് ഒരുകോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി 50,000 രൂപ നൽകി. അമ്പെയ്‌ത്ത്‌ താരം ദശരഥ് രാജഗോപാൽ നാഷണൽ ഗെയിംസിൽ മെഡൽ നേടിയവർക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികമായ രണ്ടുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അഞ്ചുലക്ഷം, എസ്എൻജെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരുകോടി രൂപ, ശാസ്ത്ര സാഹിത്യ പരിഷത്ത്  50 ലക്ഷം രൂപ, കേരള സ്‌റ്റേറ്റ് കോ ഓപറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് 50 ലക്ഷം രൂപ, കെജിഎംഒഎ അംഗങ്ങളിൽനിന്നും സ്വരൂപിച്ച ആദ്യഗഡു 25 ലക്ഷം രൂപ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ എന്നിങ്ങനെ സംഭാവന നൽകി.

തിരൂർ അർബൻ കോ ഓപറേറ്റീവ് ബാങ്ക്, ഐഎസ്ആർഒ പെൻഷനേഴ്സ് അസോസിയേഷൻ, കേരള സംസ്ഥാന ഡവലപ്മെന്റ് കോർപറേഷൻ ഫോർ ക്രിസ്ത്യൻ കൺവർട്ട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്‌റ്റ്‌ ആൻഡ് ദി റെക്കമെൻഡഡ് കമ്യൂണിറ്റിസ്, നേമം ബ്ലോക്ക് പഞ്ചായത്ത്, അവിട്ടം തിരുനാൾ ഹോസ്‌പിറ്റൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റി, ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ്, മൂലൻസ് ഗ്രൂപ്പ് ചാരിറ്റബിൾ സൊസൈറ്റി, തമിഴനാട് കൃഷ്ണ​ഗിരി ഹൊസൂർ കൈരളി സമാജം എന്നിവ 10 ലക്ഷം രൂപയാണ് സിഎംഡിആർഎഫിലേക്ക് അയച്ചത്.

കെ ടി ജലീൽ എംഎൽഎയും കുടുംബവും അഞ്ചുലക്ഷം രൂപ നൽകി. കേരള സ്‌റ്റേറ്റ്‌ റൂട്ട്രോണിക്സ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, മണ്ണാർക്കാട് അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ, റിപ്പോർട്ടർ ചാനൽ ജീവനക്കാർ, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്, കൊല്ലയിൽ പഞ്ചായത്ത് എന്നിവർ അഞ്ച് ലക്ഷം രൂപ വീതം നൽകി. യോഗ അസോസിയേഷൻ ഓഫ് കേരള  മൂന്നുലക്ഷം രൂപയും ഗായകൻ എം ജി ശ്രീകുമാറും ഐഎംജി ഡയറക്ടർ കെ ജയകുമാറും കേരളാ ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് കാസിം കോയയും ഒരുലക്ഷം രൂപ വീതവും നൽകി. ഗൗരീശപട്ടം റസിഡൻസ് അസോസിയേഷൻ  2,37,500 രൂപ, ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കല്ലമ്പലം 2,14,365 രൂപ, തലശേരി മാളിയേക്കൽ തറവാട്ടിലെ കുടുംബാംഗങ്ങൾ 2,17,001 രൂപ, പിഎസ്-സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി രണ്ടുലക്ഷം രൂപ, ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ 1.42 ലക്ഷം രൂപയും കൈമാറി. അവിടുത്തെ അധ്യാപകരും ജീവനക്കാരും ഒരുദിവസത്തെ ശമ്പളം കൈമാറുമെന്ന് അറിയിച്ചു. കെഎസ്ഇബി–- കെഎസ്എഫ്ഇ ജൂനിയർ അസിസ്‌റ്റന്റ് റാങ്ക് ഹോൾഡേഴ്സ് 1,28,763 രൂപ, ആയുഷ് മിഷൻ എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് യൂണിയൻ രണ്ടുലക്ഷം രൂപ, പൂജപ്പുര ഉണ്ണി നഗർ റസിഡൻസ് അസോസിയേഷൻ 175,000, രാജ രവിവർമ സെൻട്രൽ സ്‌കൂൾ 1,11,111 രൂപയും നൽ‌കി.

കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് -അഞ്ചുലക്ഷം രൂപ, പാലക്കാട് കല്ലടിക്കോട് സ്വദേശി എം അബ്ദുൾ ഹക്കീം 31,258 രൂപ, കേരള സംസ്ഥാന സർവീസ് പെൻഷനേഴ്സ് യൂണിയൻ പാപ്പനംകോട് യൂണിറ്റ് -25,000 രൂപ, മാർ ഇവാനിയോസ് കോളേജ് 1,97,7-80, ബോട്ടണി ബാച്ച് - 18,900 രൂപ, മലയിൻകീഴ് കോട്ടമ്പൂർ ശാന്തിനഗർ വിദ്യാർഥി കൂട്ടായ്‌മ -12,000 രൂപ, എസ് കെ പബ്ലിക് സ്‌കൂൾ -50,000 രൂപ, റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ കെ എം സിറാബുദീൻ ഒരുമാസത്തെ പെൻഷൻ -32,137 രൂപയും നൽകി.

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ആദ്യഘട്ടത്തിൽ 25 വീട്‌ നിർമിച്ചു നൽകുമെന്ന് അറിയിച്ചു. പുനരധിവാസ പാക്കേജിന്റെ ഭാഗമായി വയനാട്ടിൽ നിർമിക്കുന്ന വീടുകൾക്ക് ആവശ്യമായ ഫർണിച്ചറുകൾ ഫർണിച്ചർ വ്യാപാരി വ്യവസായികളുടെ സഹകരണത്തിൽ നൽകുമെന്ന് ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്‌സ്‌ വെൽഫെയർ അസോസിയേഷൻ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top