24 December Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവനന്തപുരം നഗരസഭ 2 കോടി രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തിരുവനന്തപുരം നഗരസഭ രണ്ടുകോടി രൂപയും മേയറുടെ ഒരുമാസത്തെ ഓണറേറിയവും നൽകി. രണ്ടുകോടിരൂപയുടെ ചെക്ക് വെള്ളിയാഴ്ച മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി.

വ്യാഴാഴ്ച ചേർന്ന സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിലാണ്‌ തുക നൽകാൻ തീരുമാനിച്ചത്‌. വയനാട്ടിൽ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ സെക്രട്ടറി എസ്‌ ജഹാംഗീർ എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു. മേയറുടെ ഒരുമാസത്തെ ഓണറേറിയം തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top