05 November Tuesday

സിപിഐ സംസ്ഥാന കൗൺസിൽ ഒരു കോടി രൂപ: ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

തിരുവന്തപുരം > ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായവുമായി നിരവധി പേർ. സിപിഐ സംസ്ഥാന കൗണ്‍സിലിന്‍റെ സംഭാവനയായി ഒരു കോടി രൂപ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിക്ക് കൈമാറി. ആദ്യഘട്ട സഹായമായാണ് തുക കൈമാറിയത്. കെഎസ്എഫ്ഇ മാനേജ്മെന്‍റും ജീവനക്കാരും ചേര്‍ന്ന് അഞ്ചു കോടി രൂപയും കാനറ ബാങ്ക് ഒരു കോടി രൂപയും ഇന്ന് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചലച്ചിത്ര താരം സൗബിന്‍ ഷാഹിര്‍  20 ലക്ഷം രൂപയും അന്തരിച്ച നടൻ ഇന്നസെന്റിന്റെ ഭാര്യ ആലീസ് 1 ലക്ഷം രൂപയും കൈമാറി.
 
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ജൂലൈ 30  മുതല്‍ ഇന്നലെ വൈകുന്നേരം 5  മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അന്‍പത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയാണ് (53,98,52,942 ). പോര്‍ട്ടല്‍ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആര്‍എഫ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ആഗസ്ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യും.

സമാനതകളില്ലാത്ത ഈ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും  സംഭാവന നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരും പൊതു മേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂള്‍ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘടനാ ഫെഡറേഷനുകളുടെ നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. അതനുസരിച്ച് കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നല്‍കും എന്നാണ് പൊതുവിൽ ധാരണ. അതില്‍ കൂടുതല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ നല്‍കാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തില്‍ നല്‍കാന്‍ കഴിയുന്നവര്‍ക്ക് അങ്ങനെയാകാം.  തവണകളായി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ രണ്ടു ദിവസത്തെ വീതവും ശമ്പളം നല്‍കി പങ്കാളികളാകാം. സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികള്‍ക്കാണ് സമ്മതപത്രം നല്‍കേണ്ടത്. സ്പാര്‍ക്ക് മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കും. ജീവകാരുണ്യവും മനുഷ്യത്വവും സ്ഫുരിക്കുന്ന നല്ല മനസ്സാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എല്ലാവരെയും നയിച്ചതെന്നും അങ്ങനെ തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ മുന്നോട്ടു വരുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സഹായങ്ങള്‍

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ രണ്ട് കോടി രൂപ.

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ആദ്യ​ഗഡുവായി ഒന്നരലക്ഷം രൂപ

കെഎഫ്‌സി മാനേജുമെന്‍റും ജീവനക്കാരും ചേര്‍ന്ന് 1.25 കോടി രൂപ.

എഐഎഡിഎംകെ  ഒരു കോടി രൂപ.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി  25 ലക്ഷം രൂപ.

കേരള ഹൈഡല്‍ ടൂറിസം സെന്‍റര്‍  25 ലക്ഷം രൂപ.

കെജിഒഎ സംസ്ഥാന കമ്മിറ്റി  10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.

കേരള എക്സ് സര്‍വ്വീസ് മെന്‍ ഡെവലപ്പ്മെന്‍റ് ആൻഡ് റീ ഹാബിലിറ്റേഷന്‍ കോര്‍പ്പറേഷന്‍  15 ലക്ഷം രൂപ.

ചേര്‍ത്തല ആന്‍റണീസ് അക്കാദമി 10 ലക്ഷം രൂപ.

ഫ്ളോര്‍ മില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം രൂപ.

ശ്രീ ദക്ഷ പ്രോപര്‍ട്ടി ഡവലപ്പേഴ്സ് ലിമിറ്റഡ് 10 ലക്ഷം രൂപ.

കേളി സാംസ്കാരിക വേദി, സൗദി അറേബ്യ 10 ലക്ഷം രൂപ.

നവോദയ സാംസ്കാരിക വേദി, സൗദി അറേബ്യ 10 ലക്ഷം രൂപ.

കേരള സംസ്ഥാന പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  15 ലക്ഷം രൂപ.

കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ.

മൂവാറ്റുപുഴ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് 10 ലക്ഷം രൂപ.

അനര്‍ട്ട് 10 ലക്ഷം രൂപ.

പിഎംഎസ് ഡെന്‍റല്‍ കോളേജ് 11 ലക്ഷം രൂപ.

നെടുമങ്ങാട് മുന്‍സിപ്പാലിറ്റി 10 ലക്ഷം രൂപ.

ലക്ഷദ്വീപിലെ അദ്ധ്യാപകര്‍ 8 ലക്ഷം രൂപ.

ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആദ്യ ഗഡു 14.5 ലക്ഷം രൂപ.

മുന്‍ മന്ത്രി ടി കെ ഹംസ രണ്ട് ലക്ഷം രൂപ.

അന്തരിച്ച നടന്‍ ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസ് ഒരു ലക്ഷം രൂപ.

മുന്‍ എംഎല്‍എ പ്രകാശ് ബാബു ഒരു മാസത്തെ പെന്‍ഷന്‍ 25,000 രൂപ.

മുന്‍ കെപിസിസി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ള 36,500 രൂപ.

മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ് ഒരു മാസത്തെ പെന്‍ഷന്‍ 40000 രൂപ.

രഞ്ജി ക്രിക്കറ്റ് താരം ഷോണ്‍ റോജര്‍ 62,000 രൂപ.

കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ഒരുകോടി.

കെഎസ്ആര്‍ടിഇഎ (സിഐടിയു) 25 ലക്ഷം.

കണ്ണൂര്‍ ജില്ലയിലെ നാറാത്ത്, അഴീക്കോട്, ചിറക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതം

മാർത്തോമ ചർച്ച് എജുക്കേഷൻ സൊസൈറ്റി - 10 ലക്ഷം രൂപ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top