18 November Monday

തണലൊരുക്കാൻ ഏകമനസോടെ: ​ഗവർണർ അഞ്ച് ലക്ഷവും പ്രതിപക്ഷ നേതാവ് ഒരു ലക്ഷവും കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

തിരുവനന്തപുരം>  വയനാട് ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർക്ക് തണലൊരുക്കാൻ ഏകമനസോടെ കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ചു ലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപയും കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരാഴ്ചയ്‌ക്കകം വയനാടിനായി 53.98 കോടി രൂപയുടെ സഹായമാണ് ലഭിച്ചത്. ജൂലൈ 30 മുതൽ തിങ്കൾ വൈകിട്ട്‌ അഞ്ചുവരെ ലഭിച്ചതാണ്‌ ഈ തുക.ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ മാത്രമേ ഉപയോഗിക്കൂ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

പോർട്ടൽവഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങൾ സിഎംഡിആർഎഫ് വെബ്സൈറ്റിലുണ്ട്‌. 2018 ആഗസ്ത് മുതൽ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക്/ ഡ്രാഫ്റ്റ്/ നേരിട്ട് ലഭിക്കുന്ന തുക എന്നിവയുടെ വിവരങ്ങളും ഉടൻ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top