22 December Sunday

വയനാടിനായി സ്‌നേഹപ്രവാഹം: കൺസ്യൂമർഫെഡ് ഒരുകോടി നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

തിരുവനന്തപുരം> വയനാട് ഉരുൾപെട്ടലിൽ എല്ലാം തകർന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങൾ തുടുരന്നു. കൺസ്യൂമർഫെഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി സംഭാവന നൽകി. കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് ചെക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി.

കൺസ്യൂമർഫെഡ് ജീവനക്കാരുടെ നാലുദിവസത്തെ ശമ്പളമായ 60 ലക്ഷം രൂപയും കൺസ്യൂമർഫെഡിന്റെ 40 ലക്ഷം രൂപയും ചേർത്താണ്‌ ഒരുകോടി രൂപ നൽകിയത്. വൈസ് ചെയർമാൻ പി എം ഇസ്മയിൽ, കെ ജെ ജിജു, ജെ ഫ്രഡി, ആർ എസ് രാജീവ്‌ എന്നിവർ പങ്കെടുത്തു.

സർക്കാർ കോളേജ് അധ്യാപകർ പങ്കാളികളാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സി (എകെജിസിടി)ന്റെ നേതൃത്വത്തിൽ സർക്കാർ കോളേജ് അധ്യാപകർ അഞ്ചു ദിവസത്തെ ശമ്പളവും 50 ലക്ഷം രൂപയും നൽകും. 14ന് സർക്കാർ കോളേജുകളിൽ സംഘടന സംസ്ഥാന ദുരിതാശ്വാസ ഫണ്ട് സമാഹരണദിനമായി ആചരിക്കും.

ദുരന്തത്തിലകപ്പെട്ട കോളേജ് വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണയും ആവശ്യമെങ്കിൽ അടിയന്തര സഹായവും നൽകും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അധ്യാപക സമൂഹത്തിന്റെ നിർലോഭമായ പിന്തുണയും സഹകരണവുമുണ്ടാകണമെന്ന് പ്രസിഡന്റ് ഡോ. എൻ മനോജും ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്‌ റഫീക്കും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top