തിരുവനന്തപുരം > വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിൽമ 50 ലക്ഷം രൂപ സംഭാവന നൽകി. മിൽമ മലബാർ മേഖല യൂണിയൻ (20 ലക്ഷം), തിരുവനന്തപുരം മേഖല യൂണിയൻ, എറണാകുളം മേഖല യൂണിയൻ, മിൽമ ഫെഡറേഷൻ (10 ലക്ഷം വീതം) എന്നിവർ ചേർന്നാണ് 50 ലക്ഷം രൂപ നൽകിയത്.
മന്ത്രി ജെ ചിഞ്ചുറാണി, മിൽമ ചെയർമാൻ കെ എസ് മണി, തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, എറണാകുളം മേഖല യൂണിയൻ ചെയർമാൻ എംടി ജയൻ എന്നിവർ ചേർന്ന് 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവനകൾ നൽകുന്നത്. തോട്ടഭാഗം സ്വദേശിയായ എ അക്ഷയ് ഭിന്നശേഷി പരിഗണന പ്രകാരം കിട്ടുന്ന ക്ഷേമ പെൻഷനിൽ നിന്ന് ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പത്തനംതിട്ട ജില്ലാകളക്ടർ പ്രേംകൃഷ്ണൻ തുക ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..