22 December Sunday

വയനാടിനൊപ്പം; ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നൽകി ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

തിരുവനന്തപുരം > ദുരന്തത്തിൽ തകർന്ന വയനാടിന് സഹായവുമായി കൂടുതൽ പേർ. ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. രാജ്കുമാർ സേതുപതി (കേരള സ്ട്രൈക്കേഴ്സ് ഉടമ), നടിമാരായ സുഹാസിനി മണിരത്നം, ശ്രീപ്രിയ, ഖുശ്‌ബു, മീന, ലിസി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.

ജൂലൈ 30 മുതൽ ആ​ഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് എൺപത്തിഒമ്പത് കോടി അൻപത്തിഒമ്പത് ലക്ഷം രൂപയാണ് (89,59,83,500).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top