22 December Sunday

സിഎൻജി 
വിഹിതം കേന്ദ്രം കുറച്ചു; വിലകൂട്ടി കമ്പനികൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


കണ്ണൂർ
ചില്ലറവിതരണക്കാർക്കുള്ള സിഎൻജി  വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സബ്‌സിഡി വിഹിതത്തിൽ 20 ശതമാനമാണ്‌ കുറച്ചത്. വിഹിതം കുറഞ്ഞതോടെ കമ്പനികൾ സിഎൻജിക്ക്‌ വിലകൂട്ടി. പ്രകൃതിസൗഹൃദ ഇന്ധനമായ സിഎൻജി ഉപയോഗിക്കുന്ന വാഹന ഉടമകളെ ഇത് വെട്ടിലാക്കി.

കിലോയ്‌ക്ക്‌ 2.50 രൂപയാണ്‌ ചില്ലറവിൽപ്പനക്കമ്പനികൾ വർധിപ്പിച്ചത്‌. ആറ്‌ രൂപവരെ വർധിക്കുമെന്നാണ്‌ സൂചന. 86.50 രൂപയാണ്‌ സിഎൻജിക്ക്‌ ഉണ്ടായിരുന്നത്‌. ഇത്‌ 89 ആയി. ഡീസൽ, പെട്രോൾ വാഹനങ്ങളേക്കാൾ ഇന്ധനക്ഷമതയും ചെലവ്‌ കുറവുമാണ്‌ സിഎൻജി വാഹനങ്ങളുടെ ആകർഷണം. വിഹിതം കുറഞ്ഞതോടെയുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാൻ വിലകൂടിയ എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം) ഇറക്കുമതി ചെയ്യുകയാണ്‌ കമ്പനികൾ. ഇത്‌ വില വീണ്ടും കൂടാനിടയാക്കും. സിഎൻജിയുടെ ലഭ്യതക്കുറവാണ്‌ വിഹിതം കുറയ്‌ക്കാൻ കാരണമെന്നാണ്‌ കേന്ദ്രസർക്കാരിന്റെ ന്യായീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top