ന്യൂഡൽഹി > രാജ്യ തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. 900 കോടിയോളം രൂപ വിലവരുന്ന 80 കിലോ ഹെ ഗ്രേഡ് കൊക്കെയിനാണ് പിടിച്ചെടുത്തത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ജാനക്പുരിയിൽ നിന്നും നംഗോലിയിൽ നിന്നും കൊക്കെയ്ൻ പിടികൂടിയത്.
ഗുജറാത്ത് തീരത്ത് നിന്നും 700 കിലോ മെത്താംഫെറ്റമിൻ പിടികൂടിയതിനു പിന്നാലെയാണ് ഡൽഹിയിലും വൻ മയക്കുമരുന്ന് വേട്ട നടന്നത്. കൊറിയർ സെന്ററുകളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ സോനാപത് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..