22 December Sunday

വന്ദേഭാരത് എക്‌സ്‌പ്രസിലെ പ്രഭാത ഭക്ഷണത്തിൽ പാറ്റകളെ കണ്ടതായി പരാതി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

തിരുവനന്തപുരം > വന്ദേഭാരത് എക്‌സ്‌പ്രസിൽ നൽകിയ പ്രഭാതഭക്ഷണത്തിൽ പാറ്റയെ കണ്ടതായി പരാതി. തിരുവനന്തപുരത്ത് നിന്നും കാസർകോടേക്ക് പുറപ്പെട്ട വന്ദേഭാരതിലാണ് പാറ്റകളെ കണ്ടെത്തിയത്. ചെങ്ങന്നൂരിൽ നിന്നും കയറിയ കുടുംബത്തിന് ലഭിച്ച പ്രഭാതഭക്ഷണത്തിലാണ് പാറ്റയെ കണ്ടത്.

പൊതി തുറന്നപ്പോൾ പാറ്റകൾ ഇറങ്ങിവന്നതായാണ് പരാതി. അതേസമയം, ഭക്ഷണപൊതിയിൽ അല്ല ട്രെയിനിലാണ് പാറ്റയെന്നാണ് കാറ്ററിംഗ് വിഭാഗത്തിന്റെ വിശദീകരണം. ഭക്ഷണം പാക്ക് ചെയ്‌തപ്പോഴുള്ള വീഴ്‌ചയല്ലെന്നും ട്രെയിനിന്റെ സ്‌റ്റോറേജ് യൂണിറ്റിൽ പാറ്റകൾ കയറിയതാണെന്നും കാറ്ററിങ് സർവീസ് വിശദീകരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top