20 December Friday

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജവോട്ടർമാർ: പാലക്കാട് കലക്ടറേറ്റിലേക്ക് എൽഡിഎഫ് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

പാലക്കാട്‌>പാലക്കാട്‌ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും ചേർത്ത 2700ൽപ്പരം വ്യാജവോട്ടുകൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  എൽഡിഎഫ് പാലക്കാട്‌ കലക്ട്രേറ്റിലേക്ക് മാർച്ച്‌ നടത്തി.

മാർച്ച്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്‌തു. വ്യാജവോട്ടർമാരെ വോട്ടുചെയ്യാൻ അനുവദിക്കരുത്‌. അത്തരക്കാർക്കെതിരെ നിയമപരമായി നടപടിയെടുക്കണം. വ്യാജവോട്ടിന്‌ ഒത്താശ ചെയ്‌ത ബിഎൽഒമാർക്കെതിരെ കേസെടുക്കണം. വോട്ടർപട്ടിക പുനഃപ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ തയ്യാറാകണം. നിയമനടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ  ആവശ്യപ്പെട്ടായിരുന്നു മാർച്ച്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top