21 October Monday

ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കാലടി> ചൊവ്വര കൊണ്ടോട്ടിയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു. ചൊവ്വര കെഎംഎം കോളേജിലെ ബിസിഎ രണ്ടാം വർഷ വിദ്യാർഥി സരുൺ (18) ആണ് മരിച്ചത്. തിങ്കൾ രാവിലെ ഒമ്പതോടെ ചൊവ്വര കൊണ്ടൊട്ടിയിയിലായിരുന്നു അപകടം.

സരുൺ സഞ്ചരിച്ച ബൈക്കിൽ മിനിലോറിയിടിക്കുകയായിരുന്നു.  തലക്ക് ഗുരുതര പരിക്കേറ്റ സരുണിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കെഎംഎം കോളേജിൽ പൊതുദർശനത്തിന് വച്ച ശേഷം സ്വദേശമായ ഇരിങ്ങാലക്കുടക്ക് കൊണ്ട് പോയി.

സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച നടക്കും. അച്ഛൻ: ഇരിങ്ങാലക്കുട കരിപ്പറമ്പിൽ ചന്ദ്രൻ. അമ്മ: സുജാത. സഹോദരി: സെയ്ദിക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top