22 November Friday

വർഗീയ ധ്രുവീകരണത്തിന്‌ 
കോൺഗ്രസ്‌ ശ്രമം

സ്വന്തം ലേഖകൻUpdated: Sunday Oct 6, 2024


തിരുവനന്തപുരം
മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്ന വ്യാജപ്രചാരണം കൂടുതൽ സജീവമാക്കാൻ കോൺഗ്രസ്‌ നീക്കം. ഇക്കാര്യം 20വരെ നടക്കുന്ന ക്യാമ്പയിനിൽ പ്രസംഗിക്കണമെന്ന്‌ താഴെത്തട്ടിലുള്ള നേതാക്കളോട്‌ കെപിസിസി നിർദേശിച്ചു. വ്യാജപ്രചാരണമാണെന്ന്‌ വ്യക്തമായിട്ടും വർഗീയ ധ്രുവീകരണമുണ്ടാക്കാനും രാഷ്ട്രീയ നേട്ടം കൊയ്യാനുമാണ്‌ കോൺഗ്രസ്‌ ശ്രമം.

ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ സഹായം നിഷേധിച്ചതടക്കം കേന്ദ്രസർക്കാർ കേരളത്തോട്‌  പുലർത്തുന്ന പ്രതികാരമുൾപ്പെടെയുള്ളവ സംസാരിക്കാൻ കെപിസിസി പുറത്തിറക്കിയ സർക്കുലറിൽ നിർദേശമില്ല. മലപ്പുറത്തെയും അവിടുത്തെ ജനങ്ങളെയും സിപിഐ എം ദേശവിരുദ്ധരായി ചിത്രീകരിക്കുന്നുവെന്ന പച്ചക്കള്ളമാണ്‌ സർക്കുലറിൽ ഊന്നിപ്പറയുന്നത്‌.

ഓണക്കാലവിപണിയിൽ സർക്കാരിന്റെ ഇടപെടൽമൂലം വിലക്കയറ്റം പിടിച്ചുനിർത്താനായെന്ന വസ്തുത മറച്ച്‌ അവശ്യസാധനവില പെരുകുന്നുവെന്ന്‌ പ്രചരിപ്പിക്കാനാണ്‌ നിർദേശം. ക്ഷേമപെൻഷൻ അഞ്ചുമാസമായി ലഭിക്കുന്നില്ലെന്ന കള്ളവും ആരോപിക്കുന്നു. ഇന്ധന സെസ്‌ കുറയ്‌ക്കാൻ കേരളം തയ്യാറാകുന്നില്ലെന്നാണ്‌ മറ്റൊരു ആരോപണം. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും രാജ്യത്ത്‌ പെട്രോൾ, ഡീസൽ വില കുറയാത്തതിൽ  ആശങ്ക പ്രകടിപ്പിക്കുന്നുമില്ല.  തൃശൂരിൽ കോൺഗ്രസ്‌ വോട്ടുകൾ ചോർത്തി ബിജെപി സ്ഥാനാർഥിക്ക്‌ ജയിക്കാൻ അവസരമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്‌ തലയിൽ കെട്ടിവെക്കാനുള്ള ശ്രമവും കെപിസിസി നേതൃത്വം ലക്ഷ്യമിടുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top