22 December Sunday

ലൈംഗികാതിക്രമം: സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നൽകി നടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

കൊച്ചി > ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടി നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ പൊലീസിൽ പരാതി നൽകി. ഡിജിപിക്ക് ഇമെയിൽ മുഖേനയാണ് പരാതി നൽകിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

പ്ലസ് ടൂ കഴിഞ്ഞ ശേഷം സിനിമയിൽ അഭിനയിക്കാനെത്തിയ സമയത്ത് സിദ്ദിഖ് തന്നെ ഉപദ്രവിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top